
കാസറഗോഡ്: അനുദിനം ക്ലേശപൂര്‍ണമായിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ പോലും മത അധ്യാപന മേഖലയില്‍ ഉറച്ചു നിന്ന് വിദ്യാഭ്യാസ നവോത്ഥാനത്തിന് മുഅല്ലിംകള്‍ അര്‍പ്പിക്കുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും മതവിദ്യാഭ്യാസത്തിന് സമൂഹത്തില്‍ നിന്നും കൂടുതല്‍ പ്രാധാന്യം നല്‍കി ഈ മേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും മംഗലാപുരം-ചെമ്പരിക്ക സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി ശൈഖുന ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അഭിപ്രായപ്പെട്ടു. തളങ്കര ഖാസിലേന്‍ റൗളത്തുല്‍ ഉലൂം മദ്രസയില്‍ നടന്ന തളങ്കര റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രഥമ സംഗമം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുയായിരുന്നു അദ്ദേഹം.
സമസ്ത മുഫത്തിശ് പള്ളങ്കോട് അബ്‌ദുല്‍ ഖാദര്‍ ഫൈസി അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ ഹാജി തളങ്കര, സുലൈമാന്‍ ഹാജി ബാങ്കോട്, അബ്‌ദുല്‍ റഹ്‌മാന്‍ ബാങ്കോട്, മൊയ്‌തു ബാങ്കോട്, യൂനുസ് തളങ്കര, എ.പി. മുഹമ്മദലി, എം.എ. ഇഖ്‌ബാല്‍ മൗലവി പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്‍: എ.പി.അബ്‌ദുല്‍ റഹ്‌മാന്‍ മൗലവി എളമരം (പ്രസി.), എം.എ.അബ്‌ദുല്‍ ഖാദര്‍ മൗലവി, കെ. ഉസ്‌മാന്‍ മൗലവി (വൈ.പ്രസി.), അഷ്‌റഫ് മൗലവി മര്‍ദ്ദള (ജന. സെക്ര.), എം.എ.ഇഖ്‌ബാല്‍ മൗലവി, ഉമറുല്‍ ഫാറൂഖ് മൗലവി കൊല്ലമ്പാടി (ജോ.സെക്ര.), സി. മുഹമ്മദ് ദാരിമി മമ്പാട് (പരീക്ഷാ ബോര്‍ഡ് ചെയര്‍), പി.എ. സഈദ് മൗലവി (വൈ. ചെയര്‍.), അബ്‌ദുല്‍ റഹ്‌മാന്‍ ബാങ്കോട് (ട്രഷ.), അഷ്‌റഫ് മര്‍ദ്ദള സ്വാഗതവും ഫാറൂഖ് മൗലവി നന്ദിയും പറഞ്ഞു.