ദുബായ് മലപ്പുറം ജില്ല എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തക സംഗമം നാളെ (15-10-2010)

ദുബായ് : ദുബായ് മലപ്പുറം ജില്ല എസ്.കെ.എസ്.എസ്.എഫിന്‍റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തക സംഗമം ഒക്ടോബര്‍ 15 വെള്ളിയാഴ്ച (നാളെ) ജുമുഅ നിസ്കാരാനന്തരം 2 മണിക്ക് ദുബായ് സുന്നി സെന്‍ററില്‍ വെച്ച് നടക്കുന്നു. പരിപാടിയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. രണ്ടു സെഷനുകളിലായി നടക്കുന്ന സംഗമത്തില്‍ കെ.എം. കുട്ടി ഫൈസി അച്ചൂര്‍, അലവിക്കുട്ടി ഹുദവി, സയ്യിദ് ശുഹൈബ് തങ്ങള്‍, അബ്ദുല്‍ ജലീല്‍ ദാരിമി, സിദ്ധീഖ് നദ്‍വി ചേറൂര്‍ സംസാരിക്കുന്നതാണ്. ശംസുദ്ധീന്‍ നെല്ലറ മുഖ്യാതിഥിയായിരിക്കും. ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.