കുവൈത്ത് സുന്നി കൗണ്‍സില്‍ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ കുവൈത്തില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്നവര്‍ക്ക് വേണ്ടി ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു. സിറ്റി അംഗം റസ്റ്റോറന്‍റില്‍ വെച്ച് നടന്ന പരിപാടിയില്‍
ബഹു. പണ്ഡിതന്‍ അബ്ദുല്‍ സലാം ഉസ്താദ് ക്ലാസെടുത്തു. സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍, പി.കെ.എം. കുട്ടി ഫൈസി, ഇസ്‍മാഈല്‍ ഹുദവി, സിറാജുദ്ദീന്‍ ഫൈസി, സൈദലവി ഹാജി, ശംസുദ്ധീന്‍ മുസ്‍ലിയാര്‍, അബ്ദുല്‍ അസീസ് ഹാജി തുടങ്ങിയവരും സന്നിഹിതരായിരുന്നു.