കണ്ണൂര്‍: ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്‍റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ എല്ലാ വിശ്വാസികളും മുന്നോട്ട് വരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശൈഖുന മാണിയൂര്‍ അഹമ്മദ് മൌലവി ആഹ്വാനം ചെയ്തു.
കണ്ണൂര്‍ സാധുകല്യാണ മണ്ഡപത്തില്‍ മബ്‌റൂര്‍ ഹജ്ജ് യാത്രസംഘത്തിന്‍റെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഹജ്ജ് ചെയ്യല്‍ പുണ്യമാക്കപ്പെട്ടത് പോലെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരസ്പരം സഹായിക്കലും പുണ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ ഖജാഞ്ചി കെ ടി അബ്ദുല്ല മൌലവി അധ്യക്ഷത വഹിച്ചു. കെ എം മഹമൂദ് മൌലവി, നവാസ് ദാരിമി പടന്നോട്ട്, അബ്ദുനാസിര്‍ ഊര്‍പ്പള്ളി, അബ്ദുല്‍ കരീം അല്‍ഖാസിമി, കൊതേരി അബ്ദുല്ല ഫൈസി, അബ്ദുല്ലകുട്ടി ഫൈസി കുറ്റ്യാടി സംസാരിച്ചു. വില്യാപ്പള്ളി ഇബ്രാഹിം മുസ്ല്യാര്‍ ക്ലാസെടുത്തു.