കരുവാരകുണ്ട്: സി.ബി.എസ്.ഇയുടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ മാറ്റുരച്ച സൗത്ത്സോണ്‍ 'തായ്ക്ക്വാന്ഡോ' ചാമ്പ്യന്‍ഷിപ്പില്‍ കരുവാരകുണ്ട് ദാറുന്നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിന് മെഡല്‍തിളക്കം. സ്കൂള്‍ടീം രണ്ട് സ്വര്‍ണ മെഡലുകളുള്‍പ്പെടെ നാലുമെഡലുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ നേടിയത്. കേരളം, തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നത്. കൊച്ചിയിലെ വിദ്യോദയ സ്കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണം, ഒന്നുവീതം വെള്ളി, വെങ്കലം മെഡലുകളാണ് സ്കൂള്‍ നേടിയത്.
മുഹമ്മദ് സലാഹ്.ടി, അന്‍വാറുല്‍ ഹഖ് എന്നിവര്‍ സ്വര്‍ണമെഡലും എ.ടി.മുഹമ്മദ് ആഷിഖ് വെള്ളിമെഡലും എം.ഫാസില്‍ വെങ്കലമെഡലും കരസ്ഥമാക്കി. ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായവര്‍ക്ക് വേണ്ടി സ്കൂളില്‍ അനുമോദനച്ചടങ്ങ് നടത്തി. സ്കൂള്‍ ലീഡര്‍ മുഹമ്മദ് റഥീന്, കെ.ഷിബിലി നേതൃത്വം നല്കി. പ്രിന്‍സിപ്പല്‍ കെ.അലവി, പരിശീലകരായ മുഹമ്മദ് മുസ്തഫ, പി.ഉനൈസ്, പി.ടി.എ പ്രസിഡന്റ് എന്‍.കെ.മൊയ്തീന് ഹാജി എന്നിവര്‍ പ്രസംഗിച്ചു.