കുവൈത്ത് സിറ്റി : 'സമസ്ത; സമൂഹം നവോത്ഥാനം' എന്ന പ്രമേയവുമായി കുവൈത്ത് ഇസ്ലാമിക് സെന്റര്‍ നടത്തുന്ന ദ്വൈമാസ പ്രാസ്ഥാനിക കാന്പയിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. കാന്പയിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 15 വെള്ളിയാഴ്ച (ഇന്ന്) വൈകുന്നേരം 7 മണിക്ക് അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസ ഓഡിറ്റോറിയത്തില്‍ വെച്ച് പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ ചെന്പുലങ്ങാട് ഉസ്താദ് സി.പി. മുഹമ്മദ് കുട്ടി മുസ്ലിയാര് നിര്‍വ്വഹിക്കും. പി. ശംസുദ്ദീന്‍ ഫൈസി പ്രമേയ പ്രഭാഷണം നടത്തും. കാന്പയിന്റെ ഭാഗമായി സി.ഡി., ലഘുലേഖ വിതരണം, പുസ്തക പ്രകാശനം പ്രസിദ്ധീകരണ പ്രചരണം, ബ്രാഞ്ചുതല പ്രമേയ വിശദീകര സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും. എട്ടര പതിറ്റാണ്ട് കാലത്തെ സമസ്തയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന സമ്മേളനത്തില്‍ നാട്ടിലേയും കുവൈത്തിലേയും പ്രമുഖര്‍ പങ്കെടുക്കും.