ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളന വെബ്സൈറ്റ് 10-10-2010 ന് തുറന്നു

തിരൂരങ്ങാടി : കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയില്‍ അംഗത്വം ലഭിച്ച ദക്ഷിണേന്ത്യയിലെ ഏക മത ഭൗതിക കലാലയമായ ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയുടെ സില്‍വര്‍ ജൂബിലി സമ്മേളന വെബ്സൈറ്റായ www.silverjubilee.dhiu.info തുറന്നുസമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രൊ. ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ 10-10-10 10:10:10 ന് ഉദ്ഘാടനം ചെയ്തായിരുന്നു തുടക്കം. ആഗോള ഇസ്‍ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റത്തിന് കൂടുതല്‍ കരുത്ത് പകരുകയും പുതിയ നയ രേഖകള്‍ മുന്നോട്ട് വെക്കുകയുമാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി പറഞ്ഞു.


ചടങ്ങില്‍ യു.ശാഫി ഹാജി, ഹസന്‍ കുട്ടി ബാഖവി, മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഖാദിര്‍ ഫൈസി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.പി. ശംസുദ്ദീന്‍ ഹാജി, വി. ജഅ്ഫര്‍ ഹുദവി, ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി എന്നിവര്‍ സംബന്ധിച്ചു. ഫ്രീലാന്‍റ് വെബ് ഡിസൈനറായ എം. അഫ്സല്‍ രൂപകല്‍പ്പന ചെയ്യുന്ന സമ്മേളന വെബ്സൈറ്റ് ഏതാനും ദിവസങ്ങള്‍ക്കകം പ്രവര്‍ത്തന യോഗ്യമാകും