ആരാധനാലയ ആക്രമണം സംസ്കാരശൂന്യം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോട്ടയം ജില്ല
കോട്ടയം: ആരാധനാലയങ്ങളുടെ പവിത്രത കളങ്കപ്പെടുത്തി വിശ്വാസികളില്‍ ഭയം 
സൃഷ്ടിക്കുന്ന രീതിയില്‍ ആലപ്പുഴ റോഡ് മുക്ക് ജംങ്ങ്ഷനില്‍ മസ്ജിദ് സഈദിന് 
നേരെയും സമൂഹത്തില്‍ ആത്മീയത നിലനിര്‍ത്തുന്നതിനും വേദം പഠിപ്പിക്കുന്നതിനും 
നേതൃത്വം നല്കുന്ന ഗുരുക്കന്മാരായ പള്ളി ഇമാമിന് നേരെയും ആര്.എസ്.എസ് നടത്തിയ 
ആക്രമണം സംസ്കാര ശൂന്യവും വിവിധ മതസ്ഥരുടെ ഇടയില്‍ സ്പര്ദയുണ്ടാക്കുകയും ചെയ്യുന്ന 
പ്രവര്‍ത്തിയാണെന്ന് സമസ്ത കേരള 
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോട്ടയം ജില്ലാ കമ്മിറ്റി അംഗീകരിച്ച പ്രമേയം 
ചൂണ്ടിക്കാട്ടി. കേരളത്തിലെ മതസൌഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും 
നിലനിര്‍ത്തുന്നതിന് കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണമെന്നും സമസ്ത കേരള 
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോട്ടയം ജില്ലാ ഭാരവാഹികളായ ഒ എം എസ് ദാരിമി, അഹ്മദ് 
റാവുത്തര്‍, ഇബ്റാഹിം മുസ്ല്യാര്‍, കെ എസ് കെ മൊയ്തീന് മുസ്്ല്യാര്‍, 
കൊച്ചുണ്ണി ഹാജി, സി എച്ച് അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍,, അനസ് മഅ്ദനി, 
സുലൈമാന്‍ ദാരിമി എന്നിവര്‍ ആവശ്യപ്പെട്ടു.
 
