കടവത്തൂര്‍ : കുളത്തിങ്കരയില്‍ പുനരാരംഭിക്കുന്ന കാര്യാടത്തില്‍ മുനവ്വറുല്‍ ഇസ്‍ലാം മസ്ജിദ് ഉദ്ഘാടനവും സമ്മേളനവും 2010 ഒക്ടോബര്‍ 18 തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് എസ്.വൈ.എസ്. സ്റ്റേറ്റ് പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അസര്‍ നിസ്കാരത്തിന് നേതൃത്വം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മഹല്ല് ഖത്ത്വീബ് ഉസ്‍മാന്‍ ഫൈസി കല്ലൂരിന്‍റെ അധ്യക്ഷതയില്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡോ. സലീം നദ്‍വി മുഖ്യ പ്രഭാഷണം നടത്തും. കെ.പി. മോഹന്‍ എം.എല്‍.എ., പി.എം.കെ. ഫൈസി, ഇബ്റാഹീം അല്‍ ഖാസിമി തുടങ്ങിയവര്‍ സംബന്ധിക്കും.