38 മദ്രസകള്‍ക്ക് കൂടി സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചു.

സമസ്താലം (ചേളാരി‍): സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹകസമിതി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 38 മദ്രസകള്‍ക്ക് കൂടി ടി അംഗീകാരം നല്‍കി. ഇതോടെ ബോര്‍ഡിന്റെ അംഗീകൃത മദ്രസകളുടെ എണ്ണം 8967 ആയി ഉയര്‍ന്നു.
മലപ്പുറം ജില്ലയിലെ കളത്തിങ്ങല്‍പ്പടി തഅ്‌ലീമുസ്വിബ്‌യാന്‍ മദ്രസ, പറങ്കിമൂച്ചിക്കല്‍ ടൌണ്‍ നസ്‌റുല്‍ ഇസ്‌ലാം മദ്രസ, പടാരക്കുന്ന്‌ ഹിദായത്തുല്‍ മുസ്‌ലിമീന്‍ മദ്രസ, പന്തല്ലൂറ്‍ മെറിഡിയന്‍ പബ്ളിക്‌ സ്കൂള്‍ മദ്രസ, അയിരൂറ്‍ നോര്‍ത്ത്‌ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസ, പഞ്ചാട്ടിരി കാട്ടയില്‍ മദ്രസത്തുല്‍ ബനാത്ത്‌ എന്നിവയ്ക്കും കാസര്‍കോട്‌, കണ്ണൂറ്‍, വയനാട്‌, കോഴിക്കോട്‌, പാലക്കാട്‌, തൃശൂറ്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെയും കര്‍ണാടക, തമിഴ്നാട്‌ സംസ്ഥാനങ്ങളിലെയും സൌദി അറേബ്യയിലെയും വിവിധ മദ്രസകള്‍ക്കാണ്‌ അംഗീകാരം നല്‍കിയത്‌. 
പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വ്വാഹകസമിതി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പി.കെ.പി. അബ്ദുല്‍ സലാം മുസ്‌ലിയാര്‍, പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ഡോ. എന്‍‍.എ.എം. അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എന്‍.എ.കെ. ഹാജി, എം.പി.എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, ടി.കെ. പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി കെ. മമ്മദ് ഫൈസി, എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ.എം. അബ്ദുല്ല കൊട്ടപ്പുറം, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.