തിരൂര്‍ : ഹജ്ജിന്‍റെ മറവില്‍ നടക്കുന്നചൂഷണങ്ങള്‍ക്കെതിരെയും യാത്രാസൌകര്യങ്ങള്‍ വിപുലപ്പെടുത്താനും സര്‍ക്കാരുകള്‍ മുന്‍കയ്യെടുക്കണമെന്ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. തിരൂര്‍ മേഖലാ എസ്കെഎസ്‌എസ്‌എഫ് കമ്മിറ്റി സംഘടിപ്പിച്ച ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എം. റഫീഖ്‌അഹമ്മദ് ആധ്യക്ഷ്യം വഹിച്ചു. ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി ക്ലാസിന്‌നേതൃത്വം നല്‍കി. എം.പി. മമ്മുക്കുട്ടി മുസല്യാര്‍, സി.എച്ച്. ബഷീര്‍, സി.പി. അബ്ദുല്ലമുസല്യാര്‍, എം. സൈനുദ്ദീന്‍, ഷംസാദ് സലീം, കെ. നൌഷാദ്, ഹുസൈന്‍ തലക്കടത്തൂര്‍, പി. ബാവ ഹാജി, അഷ്‌റഫ് ദാരിമി, കെ.കെ. ഇല്യാസ് വെട്ടം, കെ.സി. നൌഫല്‍ എന്നിവര്‍ പ്രസംഗിച്ചു.