റിയാദ് : സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ത്വയ്ബ ഹജ്ജ് ഗ്രൂപ്പിന്‍റെ പ്രഥമ ഹജ്ജ് പഠന ക്ലാസ് ബഹു. ബഷീര്‍ ഫൈസി ചെരക്കാപറന്പ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതനും ത്വയ്ബ ഹജ്ജ് ഗ്രൂപ്പിന്‍റെ ചീഫ് അമീര്‍ കൂടിയായ ബഹു ളിയാഉദ്ദീന്‍ ഫൈസി ഹജ്ജ് ക്ലാസിന് നേതൃത്വം നല്‍കി.
ശാഫി ദാരിമി അദ്ധ്യക്ഷത വഹിച്ചു. കരീം ഫൈസി, ഹംസ വി, സുബൈര്‍ ഹുദവി, അബ്ബാസ് ഫൈസി, ശാഫി ഹാജി, മുജീബ് താനാളൂര്‍ എന്നിവര്‍ സംബന്ധിച്ചു. ഹജ്ജ് ഗ്രൂപ്പ് കണ്‍വീനര്‍ സൈതലവി ഫൈസി സ്വാഗതവും നൌഷാദ് അന്‍വരി നന്ദിയും പറഞ്ഞു.