ഹജ്ജ് ക്ലാസ് ഇന്ന്

റിയാദ് : സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ത്വയ്ബ ഹജ്ജ് ഗ്രൂപ്പിന്‍റെ പ്രഥമ ഹജ്ജ് പഠന ക്ലാസ് ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ വെച്ച് ഇന്ന് രാത്രി 8.30ന് നടക്കുമെന്നും ക്ലാസില്‍ ഏവര്‍ക്കും പങ്കെടുക്കാമെന്നും ഭാരവാഹികള്‍ അറിയിച്ചു. പഠനക്ലാസ് ബഹു അശ്റഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനും ത്വയ്ബ ഹജ്ജ് ഗ്രൂപ്പിന്‍റെ ചീഫ് അമീര്‍ കൂടിയായ ബഹു ളിയാഉദ്ദീന്‍ ഫൈസി ഹജ്ജ് ക്ലാസിന് നേതൃത്വം നല്‍കും. ഹജ്ജ് ഗ്രൂപ്പ് ചെയര്‍മാന്‍ ബഷീര്‍ ഫൈസി അധ്യക്ഷത വഹിക്കും. സൈതലവി ഫൈസി, കരീം ഫൈസി, സുബൈര്‍ ഹുദവി, അബ്ബാസ് ഫൈസി, ശാഫി ദാരിമി എന്നിവര്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0557830860, 0502268964 എന്നീ നന്പറുകളില്‍ ബന്ധപ്പെടാം