തിരുവനന്തപുരം: ആലപ്പുഴ സഈദ് പള്ളി ഇമാമും സമസ്ത മദ്റസാ അധ്യാപകനുമായ മുഹമ്മദ്
നവാസ് മൌലവിയെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതില്‍
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ആക്രമികള്‍ക്കെതിരേ
ശക്തമായ നടപടി സ്വീകരിക്കണമെന്നു യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ
പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ബാഖവി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍
കബീര്‍ ദാരിമി, വഴിമുക്ക് ബദറുദ്ദീന്‍ മുസ്ലിയാര്, ജഅഫര്‍ സ്വാദിഖ് മൌലവി,
ചൂട്ടയില്‍ ബദറുദ്ദീന്‍ മുസ്ലിയാര്, അബ്ദുല്‍ ലത്തീഫ് ബാഖവി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
മുഫത്തിശുമാരായ ചുള്ളിമാനൂറ്‍ അഹമ്മദ് റഷാദി, കായംകുളം അബ്ദുല്‍ ലത്തീഫ് മൌലവി
സംസാരിച്ചു.