തീവ്രവാദ ശക്തികളെ ഒറ്റപ്പെടുത്തണം- ഹമീദലി ശിഹാബ്തങ്ങള്‍

    
On Republic Day (26 January)

At Every District Capital

കോട്ടയ്ക്കല്‍: സമൂഹത്തിലും സമുദായത്തിലും ഛിദ്രതയുടെ വിത്തുപാകുന്നവരെ ഒറ്റപ്പെടുത്തണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കോട്ടയ്ക്കലില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ സ്വാഗതസംഘ രൂപവത്കരണ കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു തങ്ങള്‍. രാഷ്ട്രീയത്തിന്റെ മേലങ്കിയണിഞ്ഞ് സമുദായ നേതൃനിരയിലേക്ക് നുഴഞ്ഞുകയറാന്‍ വെമ്പല്‍ കൊള്ളുന്നവരെ തിരിച്ചറിയണം. മൗദൂദിയന്‍ സിദ്ധാന്തത്തിന്റെ സ്ഥാപകനേതാക്കള്‍ നിഷിദ്ധമാണെന്ന് പ്രഖ്യാപിച്ച പലതുമിപ്പോള്‍ സുകൃതമാണെന്ന് തിരുത്തിപ്പറയാന്‍ നവമൗദൂദിസ്റ്റ് വാദികള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗവും സുന്നി യുവജനസംഘം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ  പി.പി മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്തു. എസ്.കെ.എസ്.എസ്.എഫ് കോട്ടക്കല്‍ മേഖലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ്തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, റഹീം ചുഴലി, തോപ്പില്‍ കുഞ്ഞാപ്പുഹാജി, യു. മരക്കാര്‍ഹാജി, ഇല്ലിക്കോട്ടില്‍ കുഞ്ഞലവിഹാജി, ആശിഖ് കുഴിപ്പുറം, റഫീഖ് അഹമ്മദ് തിരൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, അബ്ദുല്‍ഖാദര്‍ ഖാസിമി, സയ്യിദ് കെ.കെ.എസ്.ബി തങ്ങള്‍, യു.എ മജീദ് ഫൈസി ഇന്ത്യനൂര്‍, റവാസ് ആട്ടീരി, സി.എം ശാഫി, അലി കുളങ്ങര, സലീം കാക്കത്തടം പ്രസംഗിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ മനുഷ്യജാലികയുടെ 1001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.

രാഷ്ട്ര രക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍!!
'മനുഷ്യജാലിക' മലപ്പുറം ജില്ലാ സ്വാഗതസംഘം ഭാരവാഹികള്‍: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ (മുഖ്യരക്ഷാ.), എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ (ചെയ.). പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ്തങ്ങള്‍, സി.എച്ച് ത്വയ്യിബ് ഫൈസി, ഒ.കെ.എം കുട്ടി ഉമരി, അബ്ദുറഹീം ചുഴലി, മജീദ് ഫൈസി ഇന്ത്യനൂര്‍, കെ.കെ.എസ്.ബി തങ്ങള്‍, പരവക്കല്‍ ഉസ്മാന്‍കുട്ടി, ഹനീഫ പുതുപ്പറമ്പ്, നാസര്‍ എടരിക്കോട്, സിദ്ദീഖ് ഫൈസി വാളക്കുളം, കെ. ഇബ്രാഹിം മുസ്‌ലിയാര്‍, പി.പി മുഹമ്മദ്, പൂക്കാട്ടില്‍ മുഹമ്മദ് ശരീഫ് (വൈ. ചെയ). അലി കുളങ്ങര (ജന.കണ്‍), ആശിഖ് കുഴിപ്പുറം, ഷഹീര്‍ അന്‍വരി പുറങ്ങ്, റവാസ്ആട്ടീരി, ഹസൈന്‍ കുറുക, സി.എച്ച് ശരീഫ് ഹുദവി, സി.എം ശാഫി (ജോ. കണ്‍വീനര്‍). കെ.കെ നാസര്‍ (ട്രഷ).