കോഴിക്കോട്:ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി അക്കാദമിക് കോ-ഓര്‍ഡിനേറ്ററും ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ സീനിയര്‍ ഗവേഷകനുമായ സുബൈര്‍ ഹുദവി ചേകന്നൂര്‍, തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക് കോണ്‍ഫറന്‍സിന് പങ്കെടുക്കുവാന്‍ പുറപ്പെട്ടു. ഒക്ടോബര്‍ മൂന്നുമുതല്‍ അഞ്ചുവരെ നടക്കുന്ന രാജ്യാന്തര ഇസ്ലാമിക കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം പങ്കെടുക്കുന്നത്. ഇംഗ്ലീഷ്, മലയാളം, ഉര്‍ദു എന്നീ ഭാഷകളില്‍ ഒട്ടനവധി ലേഖനങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇദ്ദേഹം എഴുതിയിട്ടുണ്ട്. അന്താരാഷ്ട്ര സമ്മേളനത്തിനു പുറപ്പെട്ട സുബൈര്‍ ഹുദവി ചെകന്നൂരിന്നു ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ് വി ആശംസകള്‍ നേര്‍ന്നു.