ട്രെന്റ് എച്ച്. ഇ. പി. കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ എച്ച്. ഇ. പി യുടെ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് മേല്‍മുറി വൈസ് ചെയര്‍മാനും ബശീര്‍ പനങ്ങാങ്ങര കണ്‍വീനറുമാണ്. അംഗങ്ങളായി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. യു.വി.കെ മുഹമ്മദ്, ഡോ. എന്‍. എ. എം അബ്‌്‌ദുല്‍ ഖാദര്‍, അബ്‌്‌ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്‌്‌ദുസ്സ്വമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍ കുട്ടി മാസ്‌റ്റര്‍, മുസ്‌ത്വഫ മുണ്ടുപാറ, എസ്.വി. മുഹമ്മദലി, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഡോ. വി. സുലൈമാന്‍, അലി കെ. വയനാട് എന്നിവരെ തെരഞ്ഞെടുത്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു.