ബാബരി വിധി: എസ്.കെ.എസ്.എഫ് ചര്‍ച്ചാ സെമിനാര്‍ 16 ന്
കോഴിക്കോട് : തികച്ചും ഏകപക്ഷീയവും വസ്തുതകള്‍ അവഗണിച്ചും അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ബാബരി മസ്ജിദ് വിധിയും സു്നനി വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കുവാനുള്ള തീരുമാനവും വിശകലനം ചെയ്തുകൊണ്ട് എസ്.കെ.എസ്.എസ്.എഫ് സംസഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാബരി വിധി : വിശ്വാസമോ വസ്തുതയോ എന്ന പ്രമേയത്തില്‍ ചര്‍ച്ചാ സെമിനാര്‍ ഒക്ടോബര്‍ 16 ന് ശനിയാഴ്ച 2 മണിക്ക് കോഴിക്കോട് മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടത്തുന്നു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബശീര്‍ എം.പി, ഡോ. എം.ജി.എസ് നാരായണന്, ഡോ. കെ.എ.എം കുറുപ്പ്, എം.പി. വീരേന്ദ്രകുമാര്‍, ഡോ. വി. കുഞ്ഞാലി, അബ്്ദുസ്സ്വമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ സംബന്ധിക്കും.