കോട്ടയ്ക്കല്‍ : പുലാമന്തോള്‍ ശൈഖുനാ വെള്ളിമാട്കുന്ന് തങ്ങള്‍ ദിക്ര്‍വാര്‍ഷികത്തിന്റെ ഭാഗമായി ഹജ്ജ് പഠനക്ലാസ് നടത്തി. കേന്ദ്ര ഹജ്ജ്കമ്മിറ്റി വൈസ് ചെയര്‍മാന്‍ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്ലാസിന് നേതൃത്വം നല്‍കി. ഉറൂസിന്റെഭാഗമായി പൊതുസമ്മേളനം, അന്നദാനം എന്നിവയും ഉണ്ടായി.