കുവൈത്ത് സിറ്റി : സമസ്ത സമൂഹം നവോത്ഥാനം എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ആചരിക്കുന്ന ദ്വൈമാസ പ്രാസ്ഥാനിക കാന്പയിന്‍റെ ഭാഗമായി സിറ്റി ബ്രാഞ്ച് പ്രമേയ വിശദീകരണവും ദുആ സമ്മേളനവും ഒക്ടോബര്‍ 29 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ശര്‍ഖ് ഗ്രീന്‍ ഹൌസില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് സിദ്ധീഖ് ഫൈസി പ്രമേയ പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ചെന്പുലങ്ങാട് ഉസ്താദ് സി.പി. മുഹമ്മദ് കുട്ടി മുസ്‍ലിയാര്‍ ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കും.