ഉലമാക്കളുടെ സാന്പത്തിക പ്രശ്നങ്ങള്‍ക്ക് സമൂഹം സഹകരിക്കണം : വൈ. അബ്ദുല്ല കുഞ്ഞി

കര്‍ണ്ണാടക : ഉന്നതമായ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ അത്യദ്ധ്വാനം ചെയ്യുന്ന മസ്ജിദ്, മദ്റസകളില്‍ സേവനമനുഷ്ടിക്കുന്ന ഉസ്താദുമാര്‍ക്ക് വളരെ നല്ലതായ വേതനം നല്‍കി അവരോട് സമൂഹം സഹകരിക്കണമെന്ന് വൈ. അബ്ദുല്ല കുഞ്ഞി അഭിപ്രായപ്പെട്ടു.

കര്‍ണ്ണാടകയിലെ സമസ്തയുടെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രമുഖ മാസികയായ അല്‍അഹ്‍സന്‍ മാസികയുടെ മൂന്നാം പതിപ്പ് പ്രകാശനത്തോടനുബന്ധിച്ച് മംഗലാപുരം ടൌണ്‍ ജുമാ മസ്ജിദില്‍ 42 വര്‍ഷത്തോളം സേവനമനുഷ്ടിച്ച് വരുന്ന ബഹു. സഈദ് മുസ്‍ലിയാരെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജുമാ മസ്ജിദ് ട്രഷറര്‍ എസ്.എം. റശീദ് ഹാജി അധ്യക്ഷത വഹിച്ചു. മുംതാസ് അലി കൃഷ്ണപുരം അല്‍അഹ്‍സന്‍  മാസികയുടെ മൂന്നാം പതിപ്പിന്‍റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഖത്ത്വീബ് അബ്ദുല്‍ വാഹിദ് ഫൈസി പ്രാര്‍ത്ഥന നടത്തി. കെ. ആര്‍. ഹുസൈന്‍ ദാരിമി, ബാവ ഹാജി മംഗലാപുരം, എസ്. അബ്ബാസ് ഹാജി, റഫീഖ് മാസ്റ്റര്‍ ആത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.