
ഇന്ത്യന്‍ ജനാതിപത്യത്തെയും ജഡീഷ്യറിയേയും കാറ്റില്‍ പറത്തി വര്‍ഗ്ഗീയ വിഷസര്പങ്ങള്‍ 1992 ഡിസംബര്‍ 6 നു അയോധ്യയിലെ ചരിത്ര പ്രസിദ്ധമായ ബാബരി മസ്ജിദ് തകര്‍ത്തെറിഞ്ഞ് രണ്ടു പതിറ്റാണ്ടിനോടടുത്തെങ്കിലും ഇന്നും ഇന്ത്യന്‍ മുസ്‌ലിം ന്യൂനക്ഷങ്ങള്‍ നീതിയുടെ സംസ്ഥാപനത്തിനു വേണ്ടി വേഴാമ്പലിനെ പോലെ അലയുന്നു.
'ബാബരി മസ്ജിദ് നിന്നിടത്ത് അമ്പലം പോളിച്ചല്ല പള്ളി പണിതത്, 1949 ഡിസംബര്‍ 22 നു രാമ പ്രതിമ അര്‍ദ്ധരാത്രി ആരോ പള്ളിയുടെ താഴി പൊളിച്ച് കൊണ്ട് വന്നു വെക്കുന്നത് വരേയ്ക്കും തര്‍ക്കമില്ലതിരുന്നു' .......എന്നൊക്കെ അലഹബാദ് ഹൈകോടതി ജഡ്ജ്മെന്റില്‍ വ്യക്തമായി പറഞ്ഞിട്ടും ബാബരി മസ്ജിദിന്റെ മിഹ്രാബ് ഉള്‍പ്പെടുന്ന സ്ഥലം ക്ഷേത്രം പണിയാന്‍ വിട്ടുകൊടുക്കണം എന്ന ഭൂമി പങ്കുവെക്കല്‍ ഫോര്‍മുല രൂപത്തിലുള്ള അലഹബാദ് ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍, അതില്‍ മുസ്ലിം സമൂഹം സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍പെടുന്ന ചര്‍ച്ചാ സെമിനാറിനു സമസ്ത കേരള സുന്നി സ്റ്റുടെന്റ്സ് ഫെടെറഷന്‍ (എസ്.കെ.എസ്.എസ്.എഫ്) സംസ്ഥാന കമ്മിറ്റി വേദി ഒരുക്കുന്നു.
സമയം: ഇന്ന് (ശനി) ഉച്ചക്ക് 2 മണിക്ക്
സ്ഥലം: കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍
പങ്കെടുക്കുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.ജി.എസ് നാരായണന്‍, ഡോ. കെ.എ.എം കുറുപ്പ്, എം.പി. വീരേന്ദ്രകുമാര്‍, ഡോ. വി. കുഞ്ഞാലി, അബ്‌ദുസ്സ്വമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി
ഏവര്‍ക്കും സ്വാഗതം!
പരിപാടിയുടെ തല്‍സമയ പ്രക്ഷേപണം ഓണ്‍ലൈന്‍ ആയി ലഭ്യമാവാന്‍ 'കേരള-ഇസ്ലാമിക്-ക്ലാസ്സ്-റൂമില്‍' പ്രവേശിക്കുക. യു.എ.ഇ സമയം 12.30, സൗദി: 11.30