പാലക്കാട്: ജന്നത്തുല്‍ ഉലൂം അറബിക് കോളജ് സ്ഥാപകനേതാവും അഹലുസുന്നത്തി വല്‍
ജമാഅത്തിന്‍റെ ധീരശബ്ദവുമായിരുന്ന മര്‍ഹൂം ഇ കെ ഹസന്‍ മുസ്ലിയാരുടെ ഇരുപത്തൊന്‍പതാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് കോളജ് കാംപസില്‍ അനുസ്മരണ സമ്മേളനവും മൌലീദ്
പാരായണവും നടത്തി. പി കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍
എന്‍ എ ഹുസൈന്‍ മന്നാനി അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ ഉലൂമി ഖിറാഅത്ത് നടത്തി. എം എ
ഖമറുദ്ദീന്‍ ഹാജി, ശോഭാ അബൂബക്കര്‍ ഹാജി, അബൂബക്കര്‍, ഇ വി ഖാജാ ദാരിമി, പി സി ഹംസ,
ഹനീഫ ബാഖവി, അബ്ദുര്‍റഹ്മാന്‍, ഷാഹുല്‍ ഹമീദ്, മൂസ പേഴുങ്കര, എന്‍ എ സൈനുദ്ദീന്‍
മന്നാനി, അബ്ദുല്‍ മുത്തലീബ് സംസാരിച്ചു.