ബദിയഡുക്ക (കാസറഗോഡ്): കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ നേതൃത്വത്തില്‍ ഹജ്ജ് പഠനക്ലാസും ഹജ്ജിന് പുറപ്പെടുന്നവര്‍ക്കുള്ള യാത്രയയപ്പും ഒക്ടോബര്‍ ആറിന് നടക്കും. രാവിലെ 10 മണിക്ക് ബദിയഡുക്ക നൂറുല്‍ ഹുദാ മദ്രസയിലാണ് ക്ലാസ്. യോഗത്തില്‍ സമസ്ത ജില്ലാ പ്രസിഡന്‍റ് മൌലാന യു.എം. അബ്ദുള്‍ റഹ്മാന്‍ മുസ്ലിയാര്‍ അധ്യക്ഷനായി. സി.എ. അബൂബക്കര്‍, മാഹിന്‍ കേളോട്ട്, പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ ഫൈസി, ഹംസതുസ്സഅദി, കോട്ട അബ്ദുള്‍ റഹ്മാന്‍ ഹാജി, ബദ്‌റുദ്ദീന്‍ താസിം, ഫസലുറഹ്മാന്‍ ദാരിമി കുംബടാജെ എന്നിവര്‍ സംസാരിച്ചു.