ദുബായ് : പാരന്പര്യത്തെയും പണ്ഡിതന്മാരെയും അനുസരിക്കുന്ന സമൂഹം വളര്‍ന്ന് വരണമെന്ന് അച്ചൂര്‍ ഫൈസി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ പ്രവര്‍ത്തക സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്‍ലിം സമൂഹം തീവ്രവാദത്തിലേക്കും നിരീശ്വര വാദത്തിലേക്കും പോകുന്നത് അവര്‍ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിന് മാതൃകാപരമായ നേതൃത്വം ഇല്ലാത്തതാണ്. ഇത്തരം പ്രസ്ഥാനങ്ങള്‍ ഇസ്‍ലാം പ്രചരിപ്പിക്കുന്നതിന് പകരം ഇസ്‍ലാം കൊണ്ട് അവരുടെ പ്രസ്ഥാനങ്ങള്‍ വളര്‍ത്താനാണ് ശ്രമിച്ചത്. മഹാനായ ശംസുല്‍ ഉലമയെ റൂമില്‍ പൂട്ടിയിട്ടവരെല്ലാം ഇന്ന് സമസ്തയിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നവരാണ്. എസ്.കെ.എസ്.എസ്.എഫ്.ന്‍റെ പ്രഥമ ഖജാഞ്ചിയായിരുന്ന അച്ചൂര്‍ ഉസ്താദ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളെയും സംഗമത്തില്‍ സ്മരിച്ചു. സംഗമത്തില്‍ ജലീല്‍ ഹുദവി, ഹക്കീം ഫൈസി, അലവിക്കുട്ടി ഹുദവി മുണ്ടംപറന്പ് എന്നിവര്‍ പ്രസംഗിച്ചു.