കുവൈത്ത് സുന്നി കൗണ്‍സില്‍ പുതിയ സാരഥികള്‍


കുവൈത്ത് സിറ്റി : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം സിറ്റി സംഘം ഓഡിറ്റോറിയത്തില്‍ പ്രസിഡന്‍റ് അബ്ദുസ്സലാം മുസ്‍ലിയാര്‍ വാണിയന്നൂരിന്‍റെ അധ്യക്ഷതിയില്‍ ചേര്‍ന്നു. ചെയര്‍മാന്‍ സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വര്‍ക്കിംഗ് സെക്രട്ടറി ഇസ്‍മാഈല്‍ ഹുദവിയും സാന്പത്തിക റിപ്പോര്‍ട്ട് വര്‍ക്കിംഗ് പ്രസിഡന്‍റ് സൈദലവി ഹാജി ചെന്പ്രയും അവതരിപ്പിച്ചു. തുടര്‍ന്ന് 2010-2012 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിട്ടേണിങ്ങ് ഓഫീസര്‍ ഫാറൂഖ് ഹമദാനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ (ചെയര്‍മാന്‍), കെ.വി. അബ്ദുസ്സലാം മുസ്‍ലിയാര്‍ വാണിയന്നൂര്‍ (പ്രസിഡന്‍റ്), അഡ്വ. സയ്യിദ് മുഹമ്മദ് നിസാര്‍ തങ്ങള്‍ (വര്‍ക്കിംഗ് പ്രസിഡന്‍റ്), വളാഞ്ചേരി മുഹമ്മദ് മുസ്‍ലിയാര്‍, മുഹമ്മദലി ഫൈസി പെരുന്പടപ്പ്, നസീര്‍ഖാന്‍ തിരുവനന്തപുരം, മരക്കാര്‍ കുട്ടി ഹാജി തലക്കടത്തൂര്‍ (വൈ. പ്രസിഡന്‍റുമാര്‍), പി.കെ.എം. കുട്ടി ഫൈസി പുതുപ്പറന്പ് (ജന. സെക്രട്ടറി), ഇസ്‍മാഈല്‍ ഹുദവി പാലത്തിങ്ങല്‍, മുഹമ്മദലി ബാഖവി കണ്ണപുരം, സിറാജുദ്ദീന്‍ ഫൈസി വയനാട്, അബ്ദുല്‍ ഹക്കീം വാണിയന്നൂര്‍ (ജോ. സെക്രട്ടറിമാര്‍), സൈദലവി ഹാജി ചെന്പ്ര (ട്രഷറര്‍), സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍ (ഓര്‍ഗ. സെക്രട്ടറി), സയ്യിദ് ശുഐബ് തങ്ങള്‍ (ഓഡിറ്റര്‍) എന്നിവരെയും, നാട്ടിലെ കോ-ഓര്‍ഡിനേറ്ററായി ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വിയേയും തെരഞ്ഞെടുത്തു.

വിവിധ സെല്ലുകളിലേക്ക് കണ്‍വീനര്‍, ജോ. കണ്‍വീനര്‍ സ്ഥാനത്തേക്ക് യഥാക്രമം ശംസുദ്ദീന്‍ മുസ്‍ലിയാര്‍ കടവല്ലൂര്‍, അബ്ദുല്‍ ഹക്കീം (ദഅ്‍വാ സെല്‍), അബ്ദുല്‍ അസീസ് ഹാജി തൊഴക്കാവ്, ഇസ്‍മാഈല്‍ ബേവിഞ്ച (ഹജ്ജ് ഉംറ സെല്‍), എഞ്ചിനീയ്‍ സയ്യിദ് ഫദല്‍ തങ്ങള്‍, ഹംസ ഹാജി കരിങ്കപ്പാറ (വെല്‍ഫയര്‍ സെല്‍), അബ്ദുല്ല എം. കണ്ണൂര്‍, ലുലു സുബൈര്‍ (റിലീഫ് സെല്‍), ഹംസ കെ.വി., അബ്ദുസ്സലാം കുന്നുംപുറം (മീഡിയ സെല്‍) എന്നിവരെയും തെരഞ്ഞെടുത്തു.

പ്രവര്‍ത്തക സമിതിയിലേക്ക് സ്വാലിഹ് ഫൈസി, സലാം വളാഞ്ചേരി, ബഷീര്‍ ബാത്ത, എച്ച്. ഇബ്റാഹീം കുട്ടി, അബൂബക്കര്‍ കുണ്ടൂര്‍, മുഹമ്മദലി പകര, ബഷീര്‍ കൊട്ടെനെല്ലൂര്‍, സുലൈമാന്‍ എറണാകുളം, സൈനുദ്ദീന്‍ കൊച്ചിന്‍, ഹബീബുള്ള മുറ്റിച്ചൂര്‍, കെ.ടി.പി. അബ്ദുറഹ്‍മാന്‍, ഡോ. ഹൈദരലി സാഹിബ്, അബൂബക്കര്‍ ഹാജി മുണ്ടംപറന്പ്, മൊയ്തുണ്ണി മൂതൂര്‍, ഇസ്മാഈല്‍ കല്ലുങ്ങല്‍ എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ വിവിധ ബ്രാഞ്ച് പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍മാരും പ്രവര്‍ത്തക സമിതി അംഗങ്ങളായിരിക്കും.