ഇസ്ലാമിക തനിമ കാത്തുസൂക്ഷിക്കുന്നതില്‍ മുഅല്ലീം പങ്ക്‌ നിസിമം: ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍

കുമ്പള: കേരളീയ ഇസ്ലാമിക തനിമ കാത്ത്‌ സൂക്ഷിക്കുന്നതിലും ഇസ്ലാമിക വിജ്ഞാനീയങ്ങളും ഗ്രന്ഥങ്ങളും തലമുറകളിലൂടെ കൈമാറുന്നതിലും സമൂഹത്തിന്‌ കാലികമായ നേതൃത്വം നല്‍കാന്‍ യോഗ്യരായ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിലും മദ്രസ മുഅല്ലികള്‍ വഹിച്ച പങ്ക്‌ നിസിമമാണെന്ന്‌ സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ കുമ്പള റൈഞ്ച്‌ വാര്‍ഷിക  ജനറല്‍ബോഡി യോഗം അഭിപ്രായപ്പെട്ടു. സമസ്‌ത മുഫത്തിശ്‌ അബ്ദുല്‍ റഷീദ്‌ മൗലവി
അധ്യക്ഷത വഹിച്ചു. കെ.എല്‍. അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി ഉദ്‌ഘാടനം ചെയ്‌തു. അബൂബക്കര്‍ സാലൂദ്‌ നിസാമി സ്വാഗതം പറഞ്ഞു.


സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ കുമ്പള റൈഞ്ച്‌ പുതിയ ഭാരവാഹികള്‍ : കെ.എല്‍. അബ്ദുല്‍ഖാദിര്‍ അല്‍ ഖാസിമി (പ്രസിഡണ്ട്‌), ഹംസ ഫൈസി, സിദ്ദീഖ്‌ ദാരിമി(വൈസ്‌പ്രസിഡണ്ടുമാര്‍), അബൂബക്കര്‍ സാലുദ്‌ നിസാമി(ജനറല്‍ സെക്രട്ടറി), അബൂബക്കര്‍ മൗലവി, യൂസുഫ്‌ മൗലവി(ജോ. സെക്രട്ടറിമാര്‍), അബ്ദുല്ല താജ്‌, (ട്രഷറര്‍), പി.കെ.അബ്ദുല്‍ ഖാദര്‍ ലിന്‍ റോഡി(വര്‍ക്കിംഗ്‌ സെക്രട്ടറി), വി.ബി.അബ്ദുല്‍ ഹമീദ്‌ മൗലവി (ചെയര്‍മാന്‍), സലാം നഈമി(വൈസ്‌ ചെയര്‍മാന്‍). സുന്നിബാലവേദി (SBV) ചെയര്‍മാന്‍ ഒ.പി. സലാം ഹനിഫി(കണ്‍വീനര്‍), ഫൈസല്‍ദാരിമി. അബൂബക്കര്‍ മൗലവി, ഒ.പി. സലാം ഹനീഫി, ഹംസ ഫൈസി, സലാം നഈമി പ്രസംഗിച്ചു. സെക്രട്ടറി അബൂബക്കര്‍ സാലൂദ്‌ നിസാമി നന്ദിപറഞ്ഞു.