ആര്‍.എസ്.എസ്. ആക്രമണത്തെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി അപലപിച്ചു

കോഴിക്കോട്‌ : ആലപ്പുഴ ജില്ലയിലെ നോര്‍ത്ത്‌ ആര്യാട്‌ റോഡ്‌ മുക്കിലെ മദ്റസത്തു സഈദിയ്യയിലെ അധ്യാപകന്‍ നവാസ്‌ മൌലവിയെ ആര്‍ .എസ്‌.എസ്‌ പ്രവര്‍ത്തകര്‍ മദ്‌റസയില്‍ കയറി ആക്രമിച്ച സംഭവത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അപലപിച്ചു. ഞായറാഴ്ച രാവിലെ മദ്റസയില്‍ ക്ലാസ്‌ നടത്തിക്കൊണ്ടിരിക്കെയാണ്‌ 7 മുദ്രാവാക്യം വിളിച്ചെത്തിയ അക്രമിസംഘം അധ്യാപകനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്‌. സാമുദായിക സൌഹാര്‍ദ്ദം തകര്‍ക്കാനും കലാപം സൃഷ്ടിക്കാനുമുള്ള ഗൂഢാലോചനയാണ്‌ ആക്രമണത്തിന്‍റെ പിന്നിലെന്നും ഇത്തരം നീക്കം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട് സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ഫൈസി കൂടത്തായി, ട്രഷറര്‍ ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ജി എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സ്വലാഹുദ്ദീന്‍ ഫൈസി കോട്ടോപ്പാടം അയൂബ്‌ കൂളിമാട്, റഷീദ്‌ ഫൈസി വെള്ളായിക്കോട്‌, റഹിം ചുഴലി, കെ എന്‍ എസ്‌ മൌലവി സിദ്ദീഖ്‌ ഫൈസി വെണ്‍മണല്‍, സൈതലവി റഹ്മാനി ഗൂഡല്ലൂര്‍ സംസാരിച്ചു.