ദാറുല്‍ ഹുദ ഇസ്ലാമിക്‌ ഇസ്ലാമിക്‌ യുണിവേഴ്സിറ്റി: ഉയര്‍ച്ചയുടെ 25 വര്‍ഷങ്ങള്‍

തിരൂരങ്ങാടി: 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഫെടെറെഷന്‍ ഓഫ് വേള്‍ഡ് ഇസ്ലാമിക്‌ യുണിവേഴ്സിറ്റീസ്, അല്‍ അസ്ഹര്‍ കൈറോ ഉള്‍പ്പടെയുള്ളതിന്റെ  അംഗീകാരമുള്ള പ്രമുഖ ഇസ്ലാം മത പഠന കലാലയമായ ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക്‌ യുണിവേഴ്സിറ്റിയുടെ ആറുമാസം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ജൂബിലി പരിപാടികള്‍ 2011 ഏപ്രില്‍ 15 മുതല്‍ ആരംഭിക്കും. സമ്മേളനഅനുബന്ധ വെബ്‌സൈറ്റിന്‍റെ ഉദ്ഘാടനം സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ലിയാര്‍ യുണിവേഴ്സിറ്റി ക്യാംപസ്സില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌നദ്‌വി അധ്യക്ഷത വഹിച്ചു. യു. ശാഫിഹാജി, ഹസന്‍കുട്ടിബാഖവി, മൊയ്തീന്‍കുട്ടിഫൈസി, അബ്ദുല്‍ഖാദിര്‍ഫൈസി, ഇസ്ഹാഖ്ബാഖവി ചെമ്മാട്, കെ.പി. ശംസുദ്ദീന്‍ഹാജി, വി. ജഅഫര്‍ഹുദവി, ബഹാവുദ്ദീന്‍ഹുദവി മേല്‍മുറി എന്നിവര്‍ പ്രസംഗിച്ചു.