കുവൈത്ത് സിറ്റി : കുവൈത്തിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പാലക്കാട് ജില്ല ഉപാദ്ധ്യക്ഷനും കൊടുമുണ്ട ജലാലിയ്യ ഇസ്‍ലാമിക് സെന്‍റര്‍ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ചെന്പുലങ്ങാട് ഉസ്താദ് സി.പി. മുഹമ്മദ് കുട്ടി മുസ്‍ലിയാര്‍ക്ക് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. സിദ്ധീഖ് ഫൈസി, മുഹമ്മദലി പുതുപ്പറന്പ്, അലിക്കുട്ടി ഹാജി, ലത്തീഫ് എടയൂര്‍, ഹംസ ഹാജി, നാസര്‍ അസ്‍ലമി, മുഹമ്മദ് ബാവ, ഹക്കീം, റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.