മര്‍ഹൂം.കല്ലട്ര അബ്ബാസ് ഹാജി അനുസ്മരണം

കാസര്‍കോട്: ചട്ടഞ്ചാലിലെ മഹിനാബാദ്‌ 'മലബാര്‍ ഇസ്ലാമിക്‌ കോംപ്ലെക്സ്' വൈസ് പ്രസിഡണ്ടും പൌരപ്രമുഖനുമായിരുന്ന മര്‍ഹൂം.കല്ലട്ര അബ്ബാസ് ഹാജി അനുസ്മരണവും ദുആ മജ്‌ലിസും  എം.ഐ.സി.യുടെ ദാറുല്‍ ഇര്‍ഷാദ് അക്കാദമിയില്‍ വച്ചു നടന്നു. 
എന്നും സ്‌മരിക്കപ്പെടുന്ന വ്യക്തിത്വമാണ്‌ അബ്ബാസ്‌ ഹാജിയെന്ന്‌ സമസ്ത ദക്ഷിണകന്നഡ ജില്ലാ ജംഇയ്യത്തുല്‍ ഉലമ
പ്രസിഡന്റ്‌ സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ അഭിപ്രായപ്പെട്ടു. എം.ഐ.സി. ദാറുല്‍ ഇര്‍ശാദ്‌ അക്കാദമി (ദിശ) സംഘടിപ്പിച്ച കല്ലട്ര അബ്ബാസ്‌ഹാജി അനുസ്‌മരണ പരിപാടി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു തങ്ങള്‍. രാഷ്ട്രീയ സംസ്‌കാരികരംഗത്ത്‌ അതുല്യമായ സംഭാവനകള്‍ നല്‍കിയ അബ്ബാസ്‌ ഹാജി വിനയം കൈമുതലാക്കി മുന്നേറിയ സാമൂഹിക നായകനാണെന്നും കുന്നുംകൈ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
 മുഹമ്മദ് അബ്ദുള്‍ഖാദര്‍ അധ്യക്ഷനായി. ഹനീഫ് ഇര്‍ഷാദി അല്‍ഹുദവി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്ദാറുല്ഇര്ശാദ്അക്കാദമി പ്രിന്സിപ്പാല് അന്വര്ഹുദവി വൈസ്പ്രിന്സിപ്പാല്ഇസ്മാഈല്ഹുദവി, ദാറുല്ഇര്ശാദ് കമ്മിറ്റി അംഗം ബാവഹാജി മേല്പ്പറമ്പ്, എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ജില്ലാ സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്, വര്ക്കിംഗ്സെക്രട്ടറി ഹാരിസ് ദാരിമി ബെദിര,  നിസാര്‍, നവാസ്, സലിം ഹുദവി, മുഹമ്മദ് കുഞ്ഞി ഇര്‍ഷാദി അല്‍ഹുദവി തൊട്ടി, സയ്യിദ് ബുര്‍ഹാന്‍ ഹുദവി, സിറാജുദ്ദീന്‍, ഇര്‍ഷാദി, ജുനൈദ് ഇര്‍ഷാദി, ഇബ്രാഹിം ദാരിമി, സുഹൈല്‍ പൊവ്വല്‍, നുഅമാന്‍ ‍, ജലാലുദ്ദീന്‍ തങ്ങള്‍, സ്വാദിഖ്, മന്‍സൂര്‍, അസ്മത്തുള്ള എന്നിവര്‍ സംസാരിച്ചു.