കോഴിക്കോട്:
എസ്.കെ.എസ്.എസ്.എഫ് ത്വലബ വിങ്ങ് മുപ്പത് കേന്ദ്രങ്ങളില്‍ നടത്തിയ
ദഅ്വത്തിന്റെ പ്രഥമഘട്ടം പൂര്‍ത്തിയായി. കേരളത്തിലെ ദര്‍സ്, അറബിക്
കോളജുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പരിചയ സമ്പന്നരായ മുപ്പത്തിമൂന്ന്
സ്ക്വാഡുകളാണ് ദഅ്വതിന് നേതൃത്വം നല്‍കിയത്. ജനസമ്പര്‍ക്കം, കുടുംബസദസ്സുകള്‍,
പഠനക്യാംപുകള്‍, ലഘുലേഖ വിതരണം എന്നിവ നടന്നു. രണ്ടാംഘട്ട ദഅ്വ പ്രവര്‍ത്തനം
നവംബര്‍ ആദ്യവാരത്തില്‍ ആരംഭിക്കാനും അതിനായി 101 അംഗ സ്ക്വാഡിനെ
നിയമിക്കാനും എസ്.കെ.എസ്.എസ്.എഫ് ത്വലബ വിങ്ങ് സംസ്ഥാന സമിതി തീരുമാനിച്ചു.
സയ്യിദ് മുഹ്സിന് തങ്ങള്‍ പുത്തനത്താണി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാരിസലി
ശിഹാബ് തങ്ങള്‍, ആര് വി അബൂബക്കര്‍, സയ്യിദ് മുബശിര്‍ തങ്ങള്‍ ഫറോക്ക്, നൌഷാദ്
തൃശൂറ്, ജംഷീര്‍ കാസര്‍കോഡ്, അബ്ദുസലാം വയനാട്, മുഹമ്മദ് ജഅ്ഫര്‍ കുണ്ടൂറ്‍,
ഖമറുദ്ദീന് ആലത്തൂര്‍പടി, മുഹമ്മദ് ആസിഫ് വലിയപറമ്പ്, മാഹിര്‍ സംസാരിച്ചു.