മുള്ളേരിയ (കാസറഗോഡ്):
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ
മുള്ളേരിയ മേഖലയിലെ മെമ്പര്‍ഷിപ്പ് അപേക്ഷ പൂര്‍ത്തിയായതായി ക്യാമ്പയിന്‍
സമിതി അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നവംബര്‍ 11ന്
മുമ്പായി പുതിയ ശാഖ കമ്മിറ്റികള്‍ നിലവില്‍ വരും. മേഖലയിലെ ക്ലസ്റ്ററുകളായ
കിന്നിങ്കാര്‍ നവംബര്‍ 14നും ആദൂര്‍ 16നും ദേലംപാടി 18നും പുതിയ
കമ്മിറ്റികള്‍ നിലവില്‍ വരും. ഭാരവാഹികളെ മേഖല നിരീക്ഷകന്റെ
മേല്‍നോട്ടത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ തെരഞ്ഞെടുക്കും. സംഘടന
തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി മുഴുവന്‍ ശാഖാ പ്രതനിധികളെ
പങ്കെടുപ്പിച്ചുകൊണ്ടുളള വിശാലമായ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 30 ശനിയാഴ്ച 10
മണിക്ക് മുള്ളേരിയ മദ്രസയില്‍വെച്ച് നടത്താന്‍ കെ.കെ അഷ്‌റഫ് ഫൈസിയുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന മേഖല യോഗം തീരുമാനിച്ചു.
യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ സലൂദ് നിസാമി, സുഹൈര്‍ അസ്ഹരി പള്ളംകോട്, ഹാഷിം ദാരിമി ദേലംപാടി, ഷെഫീക്ക് ആദൂര്‍, ഇബ്രാഹിം അസ്ഹരി, മാഹിന്‍ ദാരിമി, ഹനീഫ ദേലംപാടി, അഷറഫ് കൊമ്പോട്, ഖാദര്‍ അസ്ഹരി, ഷാഫി മൗലവി, ഖാദര്‍ കാനക്കോട്, അഷറഫ് ഹനീഫി എന്നിവര്‍ സംസാരിച്ചു.