എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ജില്ലയില്‍ സൗജന്യ മരുന്ന്‌ വിതരണം ആരംഭിച്ചു

കാസറഗോഡ്: എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സഹചാരി റിലീഫ്‌ സെല്ലിന്റെ സഹകരണത്തോടെ റുബി മെഡിക്കല്‍ കേന്ദ്രീകരിച്ച്‌ എല്ലാദിവസവും പാവപ്പെട്ട രോഗികള്‍ക്ക്‌ ജില്ലാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. കമ്മിറ്റി നല്‍കുന്ന സൗജന്യ മരുന്ന്‌ വിതരണത്തിന്റെ ഉദ്‌ഘാടനം കാസര്‍കോട്‌ താലൂക്ക്‌ ആശുപത്രിയില്‍ ദര്‍ശന ടി.വി ചെയര്‍മാനും  എസ്‌.കെ.എസ്‌.എസ്‌.എഫ്‌. മുന്‍ സംസ്ഥാന അധ്യക്ഷനുമായ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന സെക്രട്ടറി ബഷീര്‍ ദാരിമി തളങ്കര, ജില്ലാ പ്രസിഡന്റ്‌ അബൂബക്കര്‍ സാലൂദ്‌ നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, എം.എ. ഖലീല്‍, എ.സി. ഖമറുദ്ദീന്‍, ഹാരിസ്‌ ദാരിമി ബെദിര, സയ്യിദ്‌ ഹാജി തങ്ങള്‍, ജലീല്‍ കടവത്ത്‌ സംബന്ധിച്ചു.