സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ: ഒഴിവുവന്ന സ്ഥാനങ്ങളിലേക്കുള്ള ഭാരവാഹികള്‍


പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ , എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ (വൈസ് പ്രസിഡന്റുമാര്‍ )

കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ , പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (സെക്രടറിമാര്‍ )മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറയുടെ ഒഴിവുവന്ന സ്ഥാനങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സെക്രട്ടറിമാരായി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവരെയാണ് പുതിയ സ്ഥാനങ്ങളിലേക്ക്‌ തിരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍ യോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രെഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ പാപ്പിനിശ്ശേരി, കെ.ടി. ഹംസ മുസ്‌ലിയാര്‍ വയനാട്, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തവനൂര്‍, എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍ കുമ്പള, എം.കെ. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കോട്ടുമല, കെ.പി. അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മംഗലാപുരം, ടി.പി .മുഹമ്മദ് എന്ന ഇപ്പ മുസ്‌ലിയാര്‍ കാച്ചിനിക്കാട്, പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യം, പി.പി. മുഹമ്മദ് ഫൈസി കുറ്റാളൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.