വിവാഹപ്രായം ഉയര്‍ത്തരുത് -സമസ്ത

കോഴിക്കോട് : വിവാഹ പ്രായപരിധി ഉയര്‍ത്താനുള്ള വനിതാകമ്മീഷന്റെ ശുപാര്‍ശ അപക്വമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര കമ്മിറ്റി വിലയിരുത്തി. വിവാഹം താമസിപ്പിക്കുന്നതിലൂടെ അധാര്‍മിക, അസാംസ്കാരീക പ്രവണതകള്‍ വര്‍ധിക്കുകയാണ് ചെയ്യുക. സ്ത്രീകളുടെ വിവാഹം വൈകിപ്പിക്കുന്നതില്‍ തെറ്റുണ്ടെന്ന ശാസ്ത്രീയ തെളിവുകളും ഇസ്ലാമിക വിശ്വാസാചാരങ്ങളുടെ പ്രസക്തിയെയാണ് കാണിക്കുന്നത്. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സംരക്ഷണം ഉറപ്പുവരുത്തുന്ന മതമാണ് ഇസ്ലാം.
സമസ്ത ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ആനക്കര കോയക്കുട്ടി മുസ്‌ല്യാര്‍, പി.കെ.പി. അബ്ദുസലാം മുസ്‌ല്യാര്‍, കോട്ടുമല ടി.എം. ബാപ്പുമുസ്‌ല്യാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ല്യാര്‍ എന്നിവര്‍ സംസാരിച്ചു.