കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ പ്രാസ്ഥാനിക കാന്പയിന്‍ ഉദ്ഘാടനം ചെയ്തു

കുവൈത്ത് സിറ്റി : സമസ്ത; സമൂഹം നവോത്ഥാനം എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ആചരിക്കുന്ന ദ്വൈമാസ പ്രാസ്ഥാനിക കാന്പയിന്‍റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പാലക്കാട് ജില്ല ഉപാധ്യക്ഷനും സൂഫി വര്യനുമായ ചെന്പലുങ്ങാട് ഉസ്താദ് സി.പി. മുഹമ്മദ് കുട്ടി മുസ്‍ലിയാര്‍ നിര്‍വ്വഹിച്ചു.
 കേരള മുസ്‍ലിംകളുടെ മത സാമൂഹിക നവോത്ഥാനത്തിന് സമസ്തയുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. പാരന്പര്യത്തിന്‍റെ തനിമ ചോര്‍ന്നുപോകാതെ അഹ്‍ലുസ്സുന്ന വല്‍ ജമാഅത്തിന്‍റെ ആദര്‍ശ ബോധന പ്രക്രിയകള്‍ക്ക് ഇക്കാലമത്രയും നേതൃപരമായ പങ്ക് വഹിച്ച ഒരു സംരംഭമെന്ന നിലയില്‍ മഹിതമായ ഈ കൂട്ടായ്മയെ ശക്തിപ്പെടുത്തേണ്ടത് സമുദായത്തിന്‍റെ മതകീയ പുരോഗതിക്ക് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് സമസ്തയെ സ്നേഹിക്കാനും സേവിക്കാനും വര്‍ത്തമാന കേരളീയ മുസ്‍ലിം ജനസഞ്ചയം തയ്യാറാവണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് സിദ്ധീഖ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ശംസുദ്ദീന്‍ ഫൈസി പ്രമേയ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറന്പ് സ്വാഗതവും മന്‍സൂര്‍ ഫൈസി നന്ദിയും പറഞ്ഞു.

കാന്പയിന്‍റെ ഭാഗമായി സി.ഡി., ലഘുലേഖ വിതരണം, പുസ്തക പ്രകാശനം, പ്രസിദ്ധീകരണ പ്രചരണം, ബ്രാഞ്ചുല പ്രമേയ വിശദീകരണ സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും. സിറ്റി ബ്രാഞ്ച് സമ്മേളനം ഒക്ടോബര്‍ 29ന് ശര്‍ഖ് ഗ്രീന്‍ ഹൌസില്‍ നടക്കും. എട്ടര പതിറ്റാണ്ട് കാലത്തെ സമസ്തയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരണ സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും.