തിരൂര്‍: പരിശുദ്ധ ഹജ്ജ്കര്‍മത്തിന് പുറപ്പെടുന്ന ഹാജിമാര്‍ ലോകനന്മയ്ക്കും
മതസൗഹാര്‍ദം നിലനില്‍ക്കാനുമായി പ്രാര്‍ഥിക്കണമെന്ന് പാണക്കാട് സയ്യിദ്
റഷീദലി ശിഹാബ്തങ്ങള്‍ ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് തിരൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച
ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി പഠനക്ലാസിന് നേതൃത്വംനല്‍കി. എം.പി.
മമ്മിക്കുട്ടി മുസ്‌ലിയാര്‍, സി.പി. അബ്ദുല്ല മുസ്‌ലിയാര്‍, സി.എച്ച്.
ബഷീര്‍, എം. സൈനുദ്ദീന്‍, ശംഷാദ്‌സലിം, കെ. നൗഷാദ്, ഹുസൈന്‍ തലക്കടത്തൂര്‍,
പി. ബാവ ഹാജി, കെ.കെ. അഷറഫ് ദാരിമി എന്നിവര്‍പ്രസംഗിച്ചു. പി.എം. റഫീഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.കെ. ഇല്യാസ് വെട്ടം സ്വാഗതവും കെ.സി. നൗഫല്‍ നന്ദിയും പറഞ്ഞു.