ഹുദവി ബിരുദധാരികള്‍ ഈജിപ്തിലേക്ക്

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇസ്‌ലാമിക് ആന്‍ഡ് കണ്ടമ്പററി സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ കെ.പി. ഉമ്മര്‍ ഹുദവിയും ഉര്‍ദു മീഡിയം വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച ശഹ്ബാസ് ഹുദവിയും ഉപരിപഠനാര്‍ത്ഥം ഈജിപ്തിലേക്ക് തിരിച്ചു. മുംബൈയിലെ ഖുവ്വത്തില്‍ ഇസ്‌ലാം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ കൂടിയാണ് ഉമര്‍ ഹുദവി. യാത്രയയപ്പ് ചടങ്ങില്‍ ദാറുല്‍ഹുദാ വൈസ് ചാന്‍സിലര്‍ ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, യു. ശാഫിഹാജി ചെമ്മാട്, കെ.എം. സൈതലവി ഹാജി കോട്ടയ്ക്കല്‍, പ്രൊഫ. അലി മൗലവി ഇരിങ്ങല്ലൂര്‍, സി. യൂസുഫ് ഫൈസി മേല്‍മുറി, കെ.സി. മുഹമ്മദ് ബാഖവി കിഴിശ്ശേരി, പി.ഇസ്ഹാഖ് ബാഖവി ചെമ്മാട് തുടങ്ങിയവര്‍ പങ്കെടുത്തു.