കരുവാരകുണ്ട്: കരുവാരകുണ്ട്, തുവ്വൂര്‍ പഞ്ചായത്തുകളിലെ 31 മദ്രസകളിലെയും അധ്യാപകര്‍ക്ക് ഒന്നരമാസം നീണ്ടുനില്‍ക്കുന്ന പരിശീലനക്ലാസ് നല്‍കുമെന്ന് സമസ്ത കരുവാരകുണ്ട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ബോഡി വ്യക്തമാക്കി. സംസ്ഥാനത്ത് മദ്രസ ക്ലാസുകള്‍ നടക്കുന്നത് ഒക്ടോബര്‍ മുതല്‍ ജൂലായ് വരെയാണ്.
മദ്രസ പഠനത്തില്‍ കാലാനുസൃതമായ പരിഷ്കാരങ്ങള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
യോഗത്തില്‍ മുഫത്തിശ് കെ.പി. മുഹമ്മദലി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ടി. അലവി മുസ്ലിയാര് , കെ.പി. യൂസഫ്, പി. ഇസ്മായില്‍ മുസ്ലിയാര് എന്നിവര്‍ പ്രസംഗിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികള്‍ : ടി. അലവി മുസ്ലിയാര് (പ്രസി.), ടി. മൊയ്തുബാഖവി, കെ. കുഞ്ഞിമുഹമ്മദ് ദാരിമി (വൈസ് പ്രസി.), കെ.പി. യൂസഫ് (ജന. സെക്ര.), സി.ടി. യൂസഫ് മൗലവി, പി. കുഞ്ഞിമുഹമ്മദ് ഫൈസി (ജോ. സെക്ര.), പി. ഇമ്പിച്ചിക്കോയ തങ്ങള്‍ (ട്രഷ.), പി. ഇസ്മായില്‍ മുസ്ലിയാര് (പരീക്ഷാ ബോര്‍ഡ്).