'സമസ്ത; സമൂഹം നവോത്ഥാനം' കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ പ്രാസ്ഥാനിക കാന്പയിന്‍ 2010

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'സമസ്ത; സമൂഹം നവോത്ഥാനം' എന്ന പ്രമേയത്തില്‍ ദ്വൈമാസ പ്രാസ്ഥാനിക കാന്പയിന്‍ ആചരിക്കാന്‍ പ്രസിഡന്‍റ് സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് കാന്പയിന്‍ കാലാവധി. ഉദ്ഘാടന സമ്മേളനം, സി.ഡി., ലഘുലേഖ വിതരണം, പുസ്തക പ്രകാശനം, ബ്രാഞ്ചു തല വിശദീകരണ സമ്മേളനം തുടങ്ങിയവ കാന്പയിന്‍റെ ഭാഗമായി സംഘടിപ്പിക്കും. അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി ഇല്‍യാസ് മൗലവി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി പുതുപ്പറന്പ് സ്വാഗതവും മന്‍സൂര്‍ ഫൈസി നന്ദിയും പറഞ്ഞു.