ഹജ്ജ്: ആത്മാവിന്റെ തീര്‍ഥാടനം - മുത്തുക്കോയ തങ്ങള്‍

കാഞ്ഞങ്ങാട്: ആത്മവിശുദ്ധി തേടിയുള്ള ആത്മാവിന്റെ തീര്‍ഥയാത്രയാണ് വിശുദ്ധ ഹജ്ജ് യാത്രയെന്ന് കാഞ്ഞങ്ങാട്‌ സംയുക്ത മുസ്‌ലിം ജമാ അത്ത് ഖാസിയും നന്തി ദാറുസ്സലാം അറബിക് കോളേജ് മുന്‍ പ്രിന്സിപാളുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. സംയുക്ത മുസ്‌ലിം ജമാ അത്ത് കമ്മിറ്റി പരിധിയിലുള്ള ഹജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഹജ്ജ്‌ പഠന ക്ലാസ്സെടുത്തു. മുബാറക് ഹസൈനാര്‍ ഹാജി, സി.ഇബ്രാഹിം ഹാജി, കെ.യു.ദാവൂദ് സംസാരിച്ചു. ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.