മദ്‌റസകളുടെ ഉയര്‍ന്ന വൈദ്യുതിച്ചാര്‍ജ്‌: കോഴിക്കോട്‌ ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്‌: ആരാധനാലയങ്ങള്‍ക്കും മദ്റസാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങളുടെ താരിഫ്‌ നിരക്കില്‍ വൈദ്യുതിച്ചാര്‍ജ്‌ ഉയര്‍ത്തിയ സര്‍ക്കാരിന്‍റെ നടപടിക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പിന്‍വലിക്കുന്നില്ലെങ്കില്‍ രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും അണിനിരത്തി പ്രതിഷേധമറിയിക്കും. ജില്ലാ പ്രസിഡന്‍റ് കെ കെ ഇബ്രാഹീം മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു.
ഹജ്ജിന്‌ പുറപ്പെടുന്ന ജില്ലാ ജനറല്‍ സെക്രട്ടറി കെ സി അഹമദ്കുട്ടി മൌലവിക്ക്‌ യോഗം യാത്രയയപ്പ്‌ നല്‍കി. ജില്ലാ ആക്ടിങ്ങ്‌ സെക്രട്ടറിയായി പി ഹസൈനാര്‍ ഫൈസിയെ നിയമിച്ചു. കെ കെ നാസര്‍ ദാരിമി കാരന്തൂറ്‍, ടി കെ അബ്ദുല്‍ഖാദിര്‍ ബാഖവി താമരശേരി, സലാം ഫൈസി മുക്കം, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കോഴിക്കോട്‌, ഒ എം അഹ്മദ്‌ കുട്ടി മൌലവി ചെറുവാടി, ഫൈസല്‍ ഫൈസി മടവൂറ്‍, കെ എ റഷീദ്‌ ഫൈസി വെള്ളായിക്കോട്‌, എം മുഈനുദ്ധീന്‍ മുസ്ല്യാര്‍ മേപ്പയ്യൂറ്‍, കെ കുഞ്ഞായിന്‍ മുസ്ല്യാര്‍ നടുവണ്ണൂറ്‍, പി അബ്ദുര്‍റഹ്മാന്‍ ഫൈസി കുറ്റിയാടി എന്നിവര്‍  സംസാരിച്ചു.