മലപ്പുറം: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ (SMF) ജില്ലാ കമ്മിറ്റി മഹല്ല് ശാക്തീകരണത്തിന്‍റെ
ഭാഗമായി ത്രൈമാസ കാംപയിന്‍ നടത്തുന്നു. നവംബറില്‍ ജില്ലയിലെ പതിനേഴ് മേഖലകളില്‍
നടത്തുന്ന പ്രവര്‍ത്തക സംഗമങ്ങളില്‍ കാംപയിന്‍ പദ്ധതികള്‍ സമര്‍പ്പിക്കും. മേഖല,
പഞ്ചായത്ത്, മഹല്ല് തലങ്ങളിലായി നടത്തുന്ന കാംപയിന്‍ ഫെബ്രുവരിയില്‍ നടക്കുന്ന
മഹല്ല് പ്രതിനിധി സമ്മേളനത്തോടെ സമാപിക്കും. ജനുവരിയില്‍ മഹല്ല് തലങ്ങളില്‍
നടക്കുന്ന ബഹുജന സംഗമത്തിന്‍റെ മുന്നോടിയായി താലൂക്ക് തലങ്ങളില്‍ പണ്ഡിത
സമ്മേളനങ്ങളും നടത്തും. സബ്കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ പി പി മുഹമ്മദ് ഫൈസി
അധ്യക്ഷതവഹിച്ചു. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ എം സൈതലവി ഹാജി, പി ഹൈദ്രോസ്
ഹാജി, യു. മുഹമ്മദ് ശാഫി ഹാജി, കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, കെ എം കുട്ടി
എടക്കുളം, ഹസന്‍ സഖാഫി, കെ ആര്‍ റഹ്മാന്‍ ഫൈസി, എ കെ ആലിപ്പറമ്പ് സംസാരിച്ചു.