മുണ്ടംപറന്പ് : മുണ്ടംപറന്പ് പാറമ്മല്‍ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫിന്‍റെ ചിരകാല അഭിലാഷവും വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനയുടെയും പരിശ്രമങ്ങളുടെയും ഫലമായ എസ്.കെ.എസ്.എസ്.എഫ്. ഇസ്‍ലാമിക് സെന്‍റര്‍ , 52 വര്‍ഷം മഹല്ല് ഖാസിയായിരുന്ന മര്‍ഹൂം പി.വി. അബ്ദുറഹ്‍മാന്‍ മുസ്‍ലിയാരുടെ സ്മരണീയ നാമത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് സമ്മേളന സപ്ലിമെന്‍റ് സ്വാദിഖലി തങ്ങള്‍ എം.സി. മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. ഡോ. അലി അസ്കര്‍ ബാഖവി, ബാലാത്തില്‍ മൂസ ഹാഹിബ്, എം.സി. മുഹമ്മദ് ഹാജി, അബ്ദുല്‍ കലാം ഹാജി, പി.എ. മുഹമ്മദ് ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഹല്ലു ഖാസി പി.എ. ആലിക്കുട്ടി മുസ്‍ലിയാര്‍ അദ്ധ്യക്ഷം വഹിച്ചു. മുഹമ്മദുണ്ണി ഹാജി (എം.എല്‍.എ), സ്ഥലം മുദരിസ് അന്‍സാര്‍ അലി ഫൈസി, സ്വദര്‍ മുഅല്ലിം പി.സി. അബ്ദുല്ല മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ബഹാഉദ്ദീന്‍ നദ്‍വി മനുഷ്യത്വം മരിക്കുന്നു മാധ്യമം ജയിക്കുന്നു, കേരളമോ? എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി മുഹമ്മദ് റാഫി നന്ദി രേഖപ്പെടുത്തി.