ദുബായ് : ദുബായ് സുന്നി സെന്‍ററിന്‍റെ നേതൃത്വത്തില്‍ ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് സെന്‍റര്‍ ഓഡിറ്റോറ്റിയത്തില്‍ വെച്ച് യാത്രയയപ്പ് നല്‍കി. മുഹമ്മദ് കുട്ടി ഫൈസിയുടെ നേതൃത്വത്തില്‍ പത്ത് ദിവസത്തോളം നീണ്ടുനിന്ന ഹജ്ജ് ക്ലാസിന്‍റെ സമാപന ദിവസം നടന്ന പരിപാടി അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി ഫൈസി, ടി.കെ.സി. അബ്ദുല്‍ ഖാദര്‍, അബ്ദുന്നാസര്‍ മൗലവി, സക്കരിയ്യ ദാരിമി, ഇബ്റാഹീം ഫൈസി, ജലാലുദ്ദീന്‍ മൗലവി, സി.കെ. അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഹക്കീം ഫൈസി, അഹ്‍മദ് പോത്താംകണ്ടം, മുസ്തഫ മൗലവി ചെരിയൂര്‍, ഹാഷിം ഹാജി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.