“മര്‍കസിലെ മുടിയില്‍ പേരോടിനും വിശ്വാസമില്ല” പേരോടിന്റെ ശബ്‌ദരേഖ നൌഷാദ്‌ അഹ്‌സനി പുറത്തുവിട്ടു

നൌഷാദ്‌ അഹ്‌സനി
കോഴിക്കോട്‌. മര്‍കസില്‍ സൂക്ഷിച്ചിരിക്കുന്ന വിവാദ കേശത്തില്‍ പേരോട്‌ അബ്‌ദുറഹ്‌ മാന്‍ സഖാഫിക്കും വിശ്യാസമില്ലെന്ന്‌ അദ്ധേഹം തന്നെ വ്യക്തമാക്കുന്ന ശബ്‌ദ രേഖ നൌഷാദ്‌ അഹസനി പുറത്തുവിട്ടു.
കഴിഞ്ഞ ദിവസം കോഴിക്കോട്‌ മുതലക്കുളത്ത്‌ നടന്ന സമസ്‌ത ആദര്‍ശ വിശദീകരണ സമ്മേളനത്തിലാണ്‌ വിഘടിത പാളയത്തെ ഞെട്ടിക്കുന്ന ഓഡിയോ ക്ലിപ്പ്‌ അദ്ധേഹത്തിന്റെ റിക്കാര്‍ഡ്‌ ചെയ്‌ത സിഡി പ്രഭാഷണത്തിലൂടെ പുറത്തു വിട്ടത്‌.
ജിശാന്‍മാഹിയെ കുറ്റ്യാടിയിലെ തന്റെ സ്ഥാപനത്തിലേക്ക്‌ വിളിച്ചു വരുത്തി നടത്തിയ നാലരമണിക്കൂറോളം ദൈര്‍ഘ്യമുള്ള സംഭാഷണത്തിനിടെയാണ്‌ തനിക്കും പ്രസ്‌തുത മുടിയില്‍ വിശ്വാസമില്ലെന്ന്‌ പറഞ്ഞിരിക്കുന്നത്‌.
പ്രസ്‌തുത സംസാരം ജിശാന്‍ റെക്കോര്‍ഡ്‌ ചെയ്‌തു എന്നറിഞ്ഞതോടെ അതു തിരിച്ചു പിടിക്കാന്‍ പേരോട്‌ ആവതു ശ്രമിച്ചിരുന്നു. കാന്തപുരം അടക്കമുള്ള പല നേതാക്കളെക്കൊണ്ടും വിളിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പേരോട്‌ ഉസ്‌താദ്‌ എന്നെ വിളിക്കട്ടെ എന്നു അഹ്‌സനി പറഞ്ഞതോടെ, പേരോട്‌ പിന്‍വാങ്ങുകയായിരുന്നുവെന്നും അഹ്‌സനി തന്റെ സിഡിയില്‍ വിശദീകരിക്കുന്നുണ്ട്‌.
നൌഷാദ്‌ അഹ്‌സനിയുടെ റെക്കോര്‍ഡ്‌ ചെയ്‌ത സിഡിയിലെ പ്രധാന ഭാഗങ്ങള്‍ ഇപ്രകാരമാണ്‌:

  • കാന്തപുരം വിഭാഗത്തിന്റെ മദ്‌ റസാ  നാലാം  ക്ലാസ്സ്‌ മുതല്‍ , തന്നെ പഠിപ്പിച്ചതൊക്കെയും സമസ്‌ത ബിദഇകള്‍ക്കനുകൂലമാണ്‌ എന്നാണ്‌.
  • ഇപ്രകാരമുള്ള സമസ്‌തയെ കുറിച്ചുള്ള കുപ്രചരണങ്ങളില്‍ വിശ്വസിച്ചതു കൊണ്ടാണ്‌ താന്‍ ചെറുപ്പം തൊട്ടെ സമസ്‌തക്കെതിരെ രംഗത്തിറങ്ങിയത്‌.
  • എന്നാല്‍ ഇന്ന്‌ ബിദഇകളോട്‌ കൂട്ടു കൂടുന്നതും മുഅ²്‌ജിസത്ത്‌ നിഷേധം പോലുള്ള കാര്യങ്ങളിലേര്‍പ്പെടുന്നതും അവരാണ്‌.
  • അവര്‍ക്കിപ്പോള്‍ സുന്നത്ത്‌ ജമാഅത്തിന്റെ പ്രചരണത്തിനു താല്‍പര്യമില്ല, എല്ലാവരെയും തൃപ്‌തി പ്പെടുത്തി പ്രവര്‍ത്തിക്കാനും സ്ഥാപനങ്ങളുണ്ടാക്കാനുമാണ്‌ താല്‍പര്യം
  • വാല്‍ തലയെ നിയന്ത്രക്കുന്നുവെന്ന സ്വഭാവം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നത്‌ കാന്തപുരം ഗ്രൂപ്പിലാണ്‌. പേരോട്‌ തന്നെ അതിന്റെ മികച്ച ഉദാഹരണമാണെന്ന്‌ വ്യക്തമാക്കുന്ന ശബ്‌ദരേഖയുണ്ട്‌ (താഴെ കേള്‍ക്കാം)
  • സ്വന്തം ഉസ്‌താദിനെ പോലും അങ്ങോട്ടു പഠിപ്പിക്കാനും തിരുത്തുകയും അതില്‍ മേനി പറയുകയും ചെയ്യുന്നയാളാണ്‌ പേരോട്‌ (ശബ്‌ദരേഖ കേള്‍ക്കുക).
കൂടുതല്‍ വിശദാംശങ്ങള്‍ക്ക്‌ താഴെ നല്‍കിയ നൌഷാദ്‌ അഹ്‌സനിയുടെ സംസാരം കേള്‍ക്കുക