ബഹ്റൈന്‍ : സമസ്ത കേരള ജമാഅത്ത് ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റബീഉല്‍ അവ്വല്‍ 12 ന് (ശനി) ഗുദൈബിയ അല്‍ ഹുദ തഅലീമുല്‍ ഖുര്‍ആബന്‍ മദ്രസയില്‍ വെച്ച് വിപുലമായി നബിദിനാഘോഷം സംഘടിപ്പിച്ചു. പ്രവാചക ജന്മദിന സമയത്തെ അനുസ്മരിക്കും വിധം സുബ്ഹിയോടു കൂടി മൌലൂദ് പാരായണത്തോടെ ആണ് പരിപാടിക്ക് സമാരംഭം കുറിച്ചത്. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, മധുര പലഹാര വിതരണം, മൌലൂദ് പാരായണ സദസ്സ്, അന്നദാനം എന്നിവ കൊണ്ട് പ്രൌഢഗംഭീരമായ ചടങ്ങ് ബഹ്റൈനിലെ പ്രവാസികള്‍ക്ക് പുത്തനനുഭവമായി. നാട്ടില്‍ നടക്കുന്നത് പോലെയുള്ള രീതിയില്‍ തന്നെ ബഹറിനില്‍ ആദ്യമായി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും കമ്മിറ്റിയുടെ നന്ദി രേഖപ്പെടുത്തി. ആയിരത്തോളം ആളുകള്‍ക്ക് അന്നദാനം സംഘടിപ്പിച്ചു. മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ സഹകരണം കൊണ്ടും പരിപാടി വ്യതിരിക്തമാക്കി. പരിപാടി ബഹ്‌റൈന്‍ ഹൂറ ചാരിറ്റി അസ്സോസ്സിയേഷനു നേതൃത്വം കൊടുക്കുന്നതും സ്വദേശി പ്രമുഖനുമായ അബ്ദുറഹ്മാന്‍ റാഷിദ് അല്‍ അസൂമി ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്‌റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫക്രുദീന്‍ തങ്ങള്‍ ഉദ്ബോധന പ്രഭാഷണം നടത്തി. അബ്ദുറഹ്മാന്‍ റാഷിദ് അല്‍ അസൂമിയെ മൂസ വടകരയും, സയ്യിദ് ഫക്രുദീന്‍ തങ്ങളെ ഉസ്മാന്‍ വടകരയും ഷാള്‍ അണിയിച്ച് ആദരിച്ചു. മദ്രസയില്‍ പുതുതായി നീര്‍മ്മിച്ച മര്‍ഹും സയ്യിദ് ഹാഷിം ബാ അലവി കുഞ്ഞി തങ്ങളുടെ പേരിലുള്ള ഹാളിന്റെ ഉദ്ഘാടനം അബ്ദുറഹ്മാന്‍ റാഷിദ് അല്‍ അസൂമി നിര്‍വ്വഹിച്ചു. സുബ്ഹിക്ക് ശേഷം നടന്ന മൌലൂദ് പാരായണത്തിന് അന്‍സാര്‍ അന്‍വരി കൊല്ലം, ജിഫ്രി തങ്ങള്‍, അഷ്‌റഫ് ഫൈസി, അബ്ദുറഹ്മാന്‍ മാട്ടൂല്‍, ഇബ്രാഹിം കണ്ണൂര്‍, സൈഫുദ്ദീന്‍ വളാഞ്ചേരി എന്നിവരും അന്നദാനത്തിന് അഷ്‌റഫ് കാട്ടില്‍പീടിക, ശിഹാബ് അറഫ, സലീം കോഴിക്കോട്, ഇബ്രാഹിം കാര്‍യാട്, നൂറുദ്ദീന്‍ മുണ്ടേരി, മഹമൂദ് മാട്ടൂല്‍, ഷഫീഖ് വളാഞ്ചേരി, അബ്ദുള്‍ ജബ്ബാര്‍ കണ്ണൂര്‍, നൌഫല്‍ വടകര, ഉസ്മാന്‍ പയ്യോളി, അബ്ദുള്‍ ഖാദര്‍ മുണ്ടേരി, അസീസ് കണ്ണൂര്‍, മുഹമ്മദ് കോഴിക്കോട് എന്നിവരും നേതൃത്വം നല്കി. എ പി ഫൈസല്‍, ഷാഫി പാറക്കാട്ട്, അബ്ദുറഹ്മാന്‍ ഹാജി റിഫ്ഫ, ശംസുദ്ധീന്‍ സാദാഫിഷ്, അബ്ദുള്‍ ഖാദര്‍ ഹാജി സിറ്റിമാക്സ്, ഷംസുദീന്‍ വെള്ളികുളങ്ങര, മുഹമ്മദ് കുട്ടി നെല്ലറ, മൊയ്തീന്‍ പേരാമ്പ്ര, സൈദ് മുഹമ്മദ് വഹബി, ഇബ്രാഹിം മുസലിയാര്‍ എടവണ്ണപ്പാറ, ഷംസുദീന്‍ പാനൂര്‍ എന്നിവര്‍ സംബന്ധിച്ചു.
- Ismayil Parambath