ശംസുല്‍ ഇസ്ലാം മദ്റസ; കെട്ടിടോദ്ഘാടനം ഇന്ന്

കൊളത്തൂര്‍ : പാങ്ങ് വാഴേങ്ങല്‍ ശംസുല്‍ ഇസ്ലാം മദ്രസയുടെ നവീകരിച്ച കെട്ടിട ഉദ്ഘാടനം ഇന്ന് (07-01-2015) വൈകുന്നേരം നാലിന് പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിക്കും. എസ്‌ വൈ എസ്‌ ജില്ലാ സെക്രട്ടറി ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, പി. കെ. രായീന്‍ ഹജി, എ. പി. അബ്ദുല്‍ അസീസ്‌ ദാരിമി കൊളത്തൂര്‍, ഹമീദ്‌ ഫൈസി അരിപ്ര സംബന്ധിക്കും. വൈകുന്നേരം ഏഴിന് ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മത പ്രഭാഷണം നടത്തും.
- ubaid kanakkayil