കാസര്‍ഗോഡ് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19, 20, 21, 22 തിയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നായകനായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നടത്തുന്ന നീതിബോധന യാത്രക്ക് ഫെബ്രുവരി 11ന് കാസര്‍ഗോഡ് ജില്ലയില്‍ തൃക്കരിപ്പൂര്‍ കാഞ്ഞങ്ങാട് കാസര്‍ഗോഡ് ഉപ്പള എന്നീ നാല് കേന്ദ്രങ്ങളില്‍ പ്രൗഢോജ്ജ്വല സ്വീകരണം നല്‍കാന്‍ എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സുഹൈര്‍ അസ്ഹരി പള്ളംങ്കോട്, മഹ്മൂദ് ദേളി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, സിദ്ധീഖ് ബെളിഞ്ചം, ഹമീദ് അര്‍ശദി, നാഫിഅ് അസ്അദി തൃക്കരിപ്പൂര്‍, എം.കെ അബ്ദുല്ല മൗലവി സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee.